മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു
Nov 22, 2022, 15:54 IST

മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. ഡിസംബർ ആദ്യ വാരമായിരിക്കും വിവാഹം. ഫാഷൻ ഡിസൈനറാണ് നിരഞ്ജന. മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിന് പങ്കെടുക്കുക. ശേഷം തിരുവനന്തപുരത്ത് വച്ച് സഹപ്രവർത്തകർക്കായി വിരുന്ന് സംഘടിപ്പിക്കും.
ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിൽ എത്തുന്നത്.