പ​ഞ്ചാ​ബി​ലെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

death
 അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. പ​ഗ്വാ​ര​യി​ലെ ല​വ്‌​ലി പ്ര​ഫ​ഷ​ന​ൽ യു​ണി​വേ​ഴ്സി​റ്റി​യി​ലെ(​എ​ൽ​പി​യു) വി​ദ്യാ​ർ​ഥി​യാ​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി അ​ഖി​ൻ എ​സ്. ദി​ലീ​പാ​ണ് മരണപ്പെട്ടത്.

ചൊ​വാ​ഴ്ച രാ​ത്രി​യി​ൽ നാ​ലാം നമ്പർ ഹോ​സ്റ്റ​ൽ സി ​ബ്ലോ​ക്കി​ലെ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ന്‍റെ മ​ര​ണ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ രാ​ത്രി​യി​ൽ വ​ൻ പ്രതിഷേധമായിരുന്നു.
 

Share this story