മലയാളി സൈനികൻ ജമ്മുവിൽ സ്വയം വെടിയുതിർത്തു മരിച്ചു

429


ആറാട്ടുപുഴ: മലയാളി സൈനികൻ ജമ്മുവിൽ  സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.  ജോലിക്കിടെ വെടി വെച്ചു മരിച്ചതായി വിവരം ലഭിച്ചത് കണ്ടല്ലൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ. കണ്ണനാണ് (26). മേൽ ഉദ്യോഗസ്ഥൻ വീട്ടുകാരെ വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ വിവരം അറിയിക്കുകയായിരുന്നു.

ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. 17-ാം തീയതിയാണ് ഓണത്തിന് അവധിക്ക് നാട്ടിൽ എത്തിയ കണ്ണൻ   ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്. ഭാര്യ: ദേവു. മാതാവ്: പത്മാക്ഷി. ബിനു, മനു എന്നിവർ സഹോദരങ്ങൾ ആണ്. ശനിയാഴ്ച വൈകിട്ട് ഏഴോടെ മൃതദേഹം വിമാന മാർഗം നാട്ടിൽ എത്തിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന്  വീട്ടിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Share this story