ടിസിഎസ് റൂറല്‍ ഐടി ക്വിസ് ദേശീയ ഫൈനലില്‍ മലപ്പുറം സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം

ടിസിഎസ് റൂറല്‍ ഐടി ക്വിസ് ദേശീയ ഫൈനലില്‍ മലപ്പുറം സര്‍ക്കാര്‍  മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം   
 

മലപ്പുറം: വിവര സാങ്കേതിക വിദ്യ സംബന്ധിച്ചു ചെറുപട്ടണങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്നു സംഘടിപ്പിച്ച റൂറല്‍ ഐടി ക്വിസിന്‍റെ ദേശീയ ഫൈനലില്‍ മലപ്പുറം സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീനാഥ് സുധീഷ് വിജയിയായി. രാജസ്ഥാന്‍ സൂരത്ഗഡ് സ്വാമി വിവേകാനന്ദ് സര്‍ക്കാര്‍ മോഡല്‍ സ്കൂളിലെ വിവേകാണ് രണ്ടാം സ്ഥാനത്ത്.

 

എട്ടു മേഖലാ മത്സരങ്ങളില്‍ നിന്നുള്ള വിജയികളാണ് ബെംഗലൂരുവില്‍ നടത്തിയ ദേശീയ ഫൈനലില്‍ പങ്കെടുത്തത്. ബെംഗലൂരു ടെക് സമിറ്റിന്‍റെ ഭാഗമായാണ് ടിസിഎസ് റൂറല്‍ ഐടി ക്വിസിന്‍റെ 23-ാമത് പതിപ്പ് സംഘടിപ്പിച്ചത്. 2000 മുതല്‍ എല്ലാ വര്‍ഷവും കര്‍ണാടക സര്‍ക്കാരുമായി സഹകരിച്ച് ടിസിഎസ് റുറല്‍ ഐടി ക്വിസ് നടത്തി വരുന്നുണ്ട്. വിജയിക്ക് ഒരു ലക്ഷം രൂപയുടേയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുടേയും സ്കോളര്‍ഷിപുകള്‍ നല്കി. ഫൈനലിലെത്തിയ മറ്റുള്ളവര്‍ക്കും വിവിധ സ്കോളര്‍ഷിപുകള്‍ നല്കി.

Share this story