അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ ഉത്പന്നമാണെന്ന് എം.വി. ഗോവിന്ദൻ
Jan 25, 2023, 20:43 IST

കണ്ണൂർ: അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ ഉത്പന്നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസുകാരെ ബിജെപിയിലേക്ക് എത്തിക്കുന്ന കെ. സുധാകരന്റെ പാർട്ടിയാണ് അനിൽ ആന്റണിയെന്നും അദ്ദേഹം ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിൽ അദ്ഭുതമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നിരോധനം കൊണ്ട് ആശയങ്ങളെ നേരിടാനാകില്ല. ആശയങ്ങളെ ആശയം കൊണ്ട് മാത്രമേ നേരിടാൻ കഴിയൂ എന്ന അദ്ദേഹം പറഞ്ഞു. തനിക്ക് ഇഷ്ടമില്ലാത്തത് ആരും കാണരുതെന്നത് സ്വേച്ഛാധിപത്യമാണ്. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരൻ ആരെന്ന് ബിബിസി ഗവേഷണം നടത്തി കണ്ടെത്തിയത് നരേന്ദ്ര മോദിയെന്നാണ്. ജനാധിപത്യ രീതിയിൽ ഈ കാര്യങ്ങൾ പറയുന്നത് രാജ്യവിരുദ്ധമാണ് എന്ന വാദം ഫാസിസമാണ്. ഞാനാണ് രാജ്യം എന്നാണ് ആ പറയുന്നതിന്റെ അർത്ഥമെന്നും ഗോവിന്ദൻ വിമർശിച്ചു. ലോകം മുഴുവൻ ഡോക്യുമെന്ററി കാണണമെന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.