പ്രതിഷേധ ധര്‍ണക്കിടെ എം.എൽ.എയുടെ വേദി തകര്‍ന്നു

പ്രതിഷേധ ധര്‍ണക്കിടെ എം.എൽ.എയുടെ വേദി തകര്‍ന്നു
തിരുവനന്തപുരം: നെ​യ്യാ​റ്റി​ന്‍ക​ര മ​ണ്ണ​ക്ക​ലി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍ണ ന​ട​ത്തി​യ സ്റ്റേ​ജ് ത​ക​ര്‍ന്നു​വീ​ണു; മേ​ല്‍ക്കൂ​ര​യി​ല്ലാ​ത്ത​തി​നാ​ല്‍ സ്റ്റേ​ജി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ചെ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ കെ. ​ആ​ന്‍സ​ല​ന്‍ എം.​എ​ൽ.​എ ധ​ര്‍ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സംഭവിച്ചത്.ക​ഴ​ക്കൂ​ട്ടം-​കാ​രോ​ട് ബൈ​പാ​സ് റോ​ഡി​ന് കു​റു​കെ മാ​വി​ള​ക്ക​ട​വി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ല്‍ മേ​ല്‍പാ​ലം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണ​ക്ക​ലി​ല്‍ ന​ട​ത്തി​യ ധ​ര്‍ണ​ക്കി​ടെ​യാ​ണ് സ്റ്റേ​ജ് ത​ക​ര്‍ന്ന​ത്. ക​യ​റു​പൊ​ട്ടി പ​ല​ക താ​ഴേ​ക്ക് ഇ​ള​കി​വീ​ണ​തോ​ടെ സ്റ്റേ​ജ് നി​ലം പ​തി​ച്ചു. പ​ര​സ്പ​രം കൈ​കോ​ര്‍ത്താ​ണ്​ പ​രി​ക്കേ​ല്‍ക്കാ​തെ സ്റ്റേ​ജി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്.

Share this story