ഡ്രൈഡേ ആഘോഷിക്കാൻ മദ്യത്തിന് പകരം എം.ഡി.എം.എ; യുവാവ് അറസ്റ്റിൽ
Sep 23, 2022, 13:18 IST

കോഴിക്കോട്: മദ്യശാലകൾ അവധി ആകുന്ന ദിവസങ്ങളിൽ ലഹരി വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ട യുവാവ് അറസ്റ്റിൽ. ദാവൂദ് ഭായ് കപ്പാസി റോഡിൽവെച്ച് പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദ് (28) നെയാണ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡും ടൗൺ പോലീസും ചേർന്ന് പിടികൂടിയത്. പ്രതിയിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.50 ഗ്രാം മീഥൈൽ ഡയോക്സി മെത്താംഫിറ്റമിൻ പോലീസ് കണ്ടെടുത്തു.