എം ബി ബി എസ് വിദ്യാര്‍ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു

 എം ബി ബി എസ് വിദ്യാര്‍ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു
 തിരുവനന്തപുരം : പോണ്ടിച്ചേരി മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന മലയാളിയായ എം ബി ബി എസ് വിദ്യാര്‍ഥി ക്ലാസില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം, പോത്തന്‍കോട് ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടില്‍ ജസീറയുടെയും പരേതനായ നവാസിന്റെയും മകന്‍ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്. ഹൃദസ്തംഭനമാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പോണ്ടിച്ചേരി ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേഷന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് കോളജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10 മണിക്കുള്ള ക്ലാസില്‍ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ നാട്ടില്‍ എത്തിച്ച മയ്യിത്ത് ചെമ്പഴന്തി മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. എസ് എസ് എല്‍ സിക്കും പ്ലസ് ടു വിനും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു നിജാസ്. അവസാനവര്‍ഷ എം ബി ബി എസ് പരീക്ഷ അടുത്താഴ്ച തുടങ്ങാനിരിക്കയാണ് മരണം. നിജാസിന്റെ പിതാവ് നവാസ് 20 വര്‍ഷം മുമ്പ് എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.

Share this story