വീട്ടിൽ കയറാനാകാതെ "ഭാഗ്യവാൻ' അനൂപ്; കടം വാങ്ങാൻ വരുന്നവരെ കൊണ്ട് പൊറുതി മുട്ടി

 വീട്ടിൽ കയറാനാകാതെ "ഭാഗ്യവാൻ' അനൂപ്; കടം വാങ്ങാൻ വരുന്നവരെ കൊണ്ട് പൊറുതി മുട്ടി 
 തിരുവനന്തപുരം: കടം വാങ്ങാൻ വരുന്നവരെ കൊണ്ട് രക്ഷയില്ല, നാട് വിടേണ്ട അവസ്ഥയിലാണെന്നും, വീട്ടിൽ പോളുക കയറാൻ കഴിയുന്നില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ ഓണം ബന്പർ ജേതാവ് അനൂപ്. വീട്ടിൽ നിരന്തരം ആളുകൾ സഹായം തേടിയെത്തുകയാണ്. വീട്ടിൽനിന്നു പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും, മാസ്ക് ധരിച്ചു പുറത്തിറങ്ങിയാലും രക്ഷയില്ലെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം കുട്ടിയുടെ അടുത്ത് പോകാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. വീട് മാറിപ്പോകാൻ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു. രണ്ടു വർഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് വ്യക്തമാക്കി.

Share this story