ക​രു​വാ​ര​കു​ണ്ടി​ൽ ഭ​ക്ഷ്യസു​ര​ക്ഷ വ​കു​പ്പിന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന

ക​രു​വാ​ര​കു​ണ്ടി​ൽ ഭ​ക്ഷ്യസു​ര​ക്ഷ വ​കു​പ്പിന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന
മലപ്പുറം: ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന. കി​ഴ​ക്കെ​ത്ത​ല​യി​ലെ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​ർ, ത​ട്ടു​ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, പ​ല​വ്യ​ഞ്ജ​ന ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച  ഉ​ച്ച​യോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ഞ്ച​രി​ക്കു​ന്ന ലാ​ബ് സ​ഹി​ത​മു​ള്ള പ​രി​ശോ​ധ​ന​യി​ൽ മി​ക്ക ക​ട​ക​ളി​ലും വി​ഷാം​ശ​മു​ള്ള മാ​യ​വും കൃ​ത്രി​മ നി​റ​വും ചേ​ർ​ത്ത ചാ​യ​പ്പൊ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി കണ്ടെത്തിയിട്ടുണ്ട്. ഇ​ത്ത​രം ചാ​യ​പ്പൊ​ടി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി. ഈ ​ചാ​യ​പ്പൊ​ടി ഇ​റ​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യി​ൽ അ​പാ​കം കണ്ടെത്തിയിട്ടില്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന  തു​ട​രും.

Share this story