കണ്ണൂരില്‍ വീടിനുള്ളില്‍ വിമുക്ത ഭടന്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

news
 കണ്ണൂര്‍: പെരുമ്ബടവില്‍ വിമുക്തഭടനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്ബടവ് ടൗണിന് സമീപത്തെ കെ.ഡി ഫ്രാന്‍സിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ്  കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.48 വയസ്സായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.കട്ടിലില്‍ കിടക്കുന്ന നിലയിലായി രുന്നു മൃതദേഹം. കഴുത്തില്‍ മാരകമായ മുറിവുകള്‍ ഏറ്റതിന്റെ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. 

Share this story