പാ​ല​ക്കാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ടൽ

 പാ​ല​ക്കാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ടൽ 
 

പാ​ല​ക്കാ​ട്: ജില്ലയിലെ വ​ണ്ടാ​ഴി ത​ളി​ക്ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ടൽ. അതേസമയം ,ക​ല്ലും മ​ണ്ണും തോ​ട്ടി​ലൂ​ടെ ത​ന്നെ ഒ​ഴു​കി​പോ​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​നി ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​ദി​വാ​സി കോ​ള​നി​യി​ലു​ള്ള​വ​രെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡി​ലും നേ​ര​ത്തെ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പെ​ട്ടി​രു​ന്നു. മ​ണ്ണ് നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ അ​ഞ്ച് ന​ദീ​തീ​ര​ങ്ങ​ളി​ല്‍ പ്ര​ള​യ​സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷൻ

സം​സ്ഥാ​ന​ത്തെ അ​ഞ്ച് ന​ദീ​തീ​ര​ങ്ങ​ളി​ല്‍ പ്ര​ള​യ​സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്റെ മുന്നറിയിപ്പ്. പു​ല്ല​ക​യാ​ര്‍, മാ​ട​മ​ന്‍, ക​ല്ലൂ​പ്പാ​റ, വെ​ള്ള​യ്ക്ക​ട​വ്, അ​രു​വി​പ്പു​റം എ​ന്നീ ന​ദീ​തീ​ര​ങ്ങ​ളി​ലാ​ണ് പ്ര​ള​യ​മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 21 ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ ഇ​തു​വ​രെ ഉ​യ​ര്‍​ത്തി. മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് പ​ല​യി​ട​ത്തും ന​ദീ​തീ​ര​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. അ​ടു​ത്ത മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ  ഇ​ന്നും നാ​ളെ​യും പ​ത്ത് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട്. മ​റ്റ് നാ​ലു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്.

Share this story