അപ്പീലുമായെത്തി ഒപ്പനയിൽ ഒന്നാമതായി കുന്നംകുളം ബഥനി

 അപ്പീലുമായെത്തി ഒപ്പനയിൽ ഒന്നാമതായി കുന്നംകുളം ബഥനി 
തൃശൂർ: ഹയർസെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുന്നംകുളം ബഥനി സ്കൂൾ ടീം. 15 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആപ്പീലുമായെത്തിയാണ് ബഥനിയുടെ വിജയം. 15 വർഷമായി ജില്ലാ കലോത്സവത്തിൽ ശക്തമായ സാന്നിധ്യമാണ് ബഥനി ഓപ്പന ടീം. കഠിന പരിശ്രമത്തിലൂടെയാണ് ഇത്തവണ ടീം വിജയം നേടിയത്. അപ്പീൽ കിട്ടണമെന്ന് അതിയായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നെന്നും സന്തോഷം ഇരട്ടിയാണെന്നും ടീം അംഗങ്ങൾ പറഞ്ഞു. അനഘ സുനിൽ,പ്രിഷ, ഫിദ, ഹിബ ഫാത്തിമ, അനഘ, ഡയാന, അനയ, കൃഷ്ണ, അലിൻ, തേജസ്‌ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.

Share this story