കുഫോസ് താൽക്കാലിക വിസിയായി ഡോ. എം. റോസലിൻഡ് ജോർജ് ഇന്ന് ചുമതല ഏറ്റെടുത്തേക്കും

കുഫോസ്  താൽക്കാലിക വിസിയായി ഡോ. എം. റോസലിൻഡ് ജോർജ് ഇന്ന് ചുമതലയേറ്റെടുത്തേക്കും
 ഡോ.എം. റോസലിൻഡ് ജോർജ് കേരള ഫിഷറീസ് സർവകലാശാല താൽക്കാലിക  വിസിയായി ഇന്ന് ചുമതല ഏറ്റേക്കും.വിസി സെലക്‌ഷൻ കമ്മിറ്റിയിൽ യുജിസി നോമിനി ഇല്ലാതിരുന്നതും വിസി നിയമനത്തിനു പാനൽ നൽകുന്നതിനു പകരം ഒരാളുടെ പേരു മാത്രം നിർദേശിച്ചതും യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നു കണ്ടെത്തിയായിരുന്നു കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. യുജിസി ചട്ടപ്രകാരം പുതിയ സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച്, വിസിയെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. തുടർന്നായിരുന്നു പുതിയ നിയമനം.

Share this story