കോ​ഴി​ക്കോ​ട്ട് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം: ക​സ്റ്റ​ഡി​യി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

 കോ​ഴി​ക്കോ​ട്ട് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം: ക​സ്റ്റ​ഡി​യി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും 
 കോ​ഴി​ക്കോ​ട്: ജില്ലയിലെ ബാ​ലു​ശേ​രി​യിലുണ്ടായ ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന കേ​സി​ൽ അഞ്ചു പേർ പോലീസ് കസ്റ്റഡിയിലായ. തി​രു​വോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്‌​സാ​ലി, മു​ഹ​മ്മ​ദ്‌ ഇ​ജാ​സ് തു​ട​ങ്ങി​യ​വ​രെ​യാ​ണ് ബാ​ലു​ശേ​രി പോ​ലീ​സ് ഇന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ 29 പേ​ർ​ക്കെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ജി​ഷ്ണു​രാ​ജി​ന് നേ​രെ​യാ​ണ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​സ്ഡി​പി​ഐ​യു​ടെ ഫ്ള​ക്സ് ബോ​ർ​ഡ് കീ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ർ​ദി​ച്ച​തെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ-​മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ജി​ഷ്ണു​രാ​ജ് ആ​രോ​പി​ച്ചു. 

Share this story