കോഴിക്കോട്ട് ബാലവിവാഹം; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസെടുത്തു
Nov 24, 2022, 11:02 IST

കോഴിക്കോട്: കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി. കുറ്റിക്കാട്ടൂരാണ് സംഭവം നടന്നത്. 17കാരിയായ പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18നാണ് നടത്തിയത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, വരന് എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.