കോഴിക്കോട് തൊണ്ടയാട് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട സംഭവം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

news
 

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ഉപേക്ഷിക്കപ്പെട്ട നിലിയില്‍  വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം  അന്വേഷിക്കും. പൂനെയിലും വിദേശത്തും നിർമ്മിച്ച വെടിയുണ്ടകളുടെ  കൂടുതൽ വിശദാംശങ്ങളറിയാൻ ബാലിസ്റ്റിക്  പരിശോധന നടത്താനും  അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

തൊണ്ടയാട്ടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെടുത്ത  വെടിയുണ്ടകൾ കോഴിക്കോട് എ.ആർ ക്യാംപിലെ ഫയറിംഗ് വിദഗ്ധർ പരിശോധിച്ചു. വെടിയുണ്ടകൾ മോഷ്ടിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. 

Share this story