റെഡി ടു കുക്ക് പച്ചക്കറികളുമായി കോതമംഗലം കൃഷിഭവന്റെ ഇക്കോ ഷോപ്പ്

 റെഡി ടു കുക്ക്  പച്ചക്കറികളുമായി കോതമംഗലം കൃഷിഭവന്റെ  ഇക്കോ ഷോപ്പ്
 

എറണാകുളം: കോതമംഗലം കൃഷി ഭവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിത ഇക്കോ ഷോപ്പ് വഴി ഇനി 'റെഡി ടു കുക്ക് ' പച്ചക്കറികൾ വാങ്ങാം. പി.വി. ചന്ദ്ര ബോസ് പുനത്തിൽ എന്ന കർഷകൻ്റെ നേതൃത്വത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

എല്ലാ പ്രവർത്തി ദിനങ്ങളിലും ഉച്ചയ്ക്ക് രണ്ടു മുതലാണ് അരിഞ്ഞു തയ്യാറാക്കിയ പച്ചക്കറികൾ വിൽപനയ്ക്ക് എത്തിക്കുന്നത്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന നാടൻ പച്ചക്കറികൾ കഴുകി വൃത്തിയാക്കിയാണ് പാചകത്തിന് ഉതകും വിധം ലഭ്യമാക്കുന്നത്.

സാമ്പാർ, അവിയൽ, തോരൻ എന്നിവയുടെ പാകത്തിനാണ് പച്ചക്കറി കിറ്റുകൾ ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ ഇവ മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ  സൂക്ഷിക്കാം. കൂടാതെ വൃത്തിയാക്കിയ കൂണും ഇവിടെ നിന്ന് ലഭിക്കും.

കോതമംഗലം കൃഷിഭവനു സമീപമാണ് ഹരിത ഇക്കോഷോപ്പ് പ്രവർത്തിക്കുന്നത്.

Share this story