Times Kerala

 ഹോംസ്റ്റേ വിഭാഗത്തിന് കീഴിൽ ഇന്ത്യയിൽ അതിവേഗം വളരുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടി: MakeMyTrip റിപ്പോർട്ട്

 
 ഹോംസ്റ്റേ വിഭാഗത്തിന് കീഴിൽ ഇന്ത്യയിൽ അതിവേഗം വളരുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടി: MakeMyTrip റിപ്പോർട്ട്
 

രാജ്യത്തുടനീളം മഹാമാരി സമയത്ത് ഹോംസ്റ്റേകളുടെ
ആവശ്യം പലമടങ്ങ് വർദ്ധിച്ചപ്പോൾ, MakeMyTrip റിപ്പോർട്ട് ചെയ്ത ഏറ്റവും
പുതിയ ഡാറ്റ പ്രകാരം, മഹാമാരിക്കാലത്ത് MakeMyTrip-ൽ ഏറ്റവും കൂടുതൽ
ഹോംസ്റ്റേകൾ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിലേക്ക്
കേരളം ഉയർന്നു. മൊത്തത്തിൽ, മഹാമാരിക്ക് മുമ്പുള്ള കാലയളവിനെ
അപേക്ഷിച്ച്, MakeMyTrip പ്ലാറ്റ്‌ഫോമിലെ ഹോംസ്‌റ്റേ ബുക്കിംഗിൽ
സംസ്ഥാനത്ത് 40% വർദ്ധനവ്* ഉണ്ടായിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യൻ
സഞ്ചാരികളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എക്കാലത്തെയും
പ്രിയപ്പെട്ട ഇടമായ വർക്കലയെ സംബന്ധിച്ച കണക്കുകൾ
സൂചിപ്പിക്കുന്നത്, ഹോംസ്റ്റേ ഓപ്ഷനുകൾക്കുള്ള ബുക്കിംഗിൽ വർക്കലയിൽ
അഞ്ചിരട്ടി വർദ്ധനവുയുണ്ടായെന്നാണ്. തൊട്ടുപിന്നാലെയുള്ള വയനാട്
മഹാമാരിക്ക് മുമ്പുള്ള കാലയളവിൽ നിന്ന് ബുക്കിംഗുകൾ ഇരട്ടിയായി
വർദ്ധിച്ചു. ഹോംസ്റ്റേ വിഭാഗത്തിനുള്ളിൽ നടത്തിയ തിരയലുകളിലും
ബുക്കിംഗുകളിലും ഭൂരിഭാഗവും ഹോസ്റ്റലുകൾക്കും വില്ലകൾക്കും
അപ്പാർട്ടുമെന്റുകൾക്കും വേണ്ടിയായിരുന്നു.
“കേരളം എല്ലാ സഞ്ചാരികൾക്കും സന്തോഷകരമായി തുടരുന്നു – അത് നൽകുന്ന
വൈവിധ്യമാർന്ന സാംസ്കാരികവും ചരിത്രപരവും പ്രകൃതിദത്തവുമായ
അനുഭവങ്ങളും വഴിയാണിത്. കഴിഞ്ഞ രണ്ട് വർഷമായി, സംസ്ഥാനത്തിന്റെ
സമ്പന്നമായ വൈവിധ്യത്തെ അതിന്റെ യഥാർത്ഥവും ആധികാരികവുമായ
രൂപത്തിൽ കണ്ടെത്താൻ ആഗ്രഹിക്കുന്ന യാത്രക്കാർ ഹോംസ്റ്റേ ഓപ്ഷനുകൾ
തിരഞ്ഞെടുക്കുന്നതിലുള്ള വർദ്ധനവ് ഞങ്ങൾ ശ്രദ്ധിക്കുന്നു. ആദ്യമായി
ഹോസ്റ്റ് ചെയ്യുന്നവരുടെ പുതിയതായി രജിസ്റ്റർ ചെയ്ത പ്രോപ്പർട്ടികൾ
ഉൾപ്പെടെയുള്ള ഹോംസ്‌റ്റേ പ്രോപ്പർട്ടികളുടെ ലഭ്യതയുടെ വേഗത

വർദ്ധിക്കുന്നു എന്നതും പ്രോത്സാഹനം നൽകുന്നതാണ്. ഭാവിയിൽ,
അതിഥികൾക്ക് മികച്ച രീതിയിൽ സേവനം നൽകാൻ സഹായിക്കുന്നതിന്
ഹോസ്റ്റുകളുമായി സഹകരിക്കുന്നതിനൊപ്പം കേരളത്തിലേക്കുള്ള
സഞ്ചാരികൾക്ക് തനതായ താമസത്തിന്റെ അനുഭവങ്ങൾ തുടർന്നും നൽകുമെന്ന്
ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ഇന്ത്യയിലെ ജനപ്രിയവും അധികം
അടുത്തറിഞ്ഞിട്ടില്ലാത്തതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉടനീളമുള്ള
ഹോംസ്റ്റേ പ്രോപ്പർട്ടികളോടുള്ള താൽപര്യം വർധിക്കുന്നതിനെക്കുറിച്ച്
MakeMyTrip ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിപുൽ പ്രകാശ് പറഞ്ഞു.
ഹോസ്റ്റായി മാറാൻ രാജ്യത്തുടനീളമുള്ള ഉടമകളിൽ നിന്നുള്ള താൽപര്യം
വർദ്ധിച്ചതിനെത്തുടർന്ന്, MakeMyTrip സമീപകാലത്ത് അതിന്റെ
വെബ്‌സൈറ്റിലും ആപ്പിലും ഹോംസ്റ്റേകൾ വേഗത്തിലും എളുപ്പത്തിലും ലിസ്റ്റ്
ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോം തുറന്നു. 'Be a Host' എന്ന് വിളിക്കുന്ന ഇൻ-
ആപ്പ് ഫീച്ചർ ഏതാനും ക്ലിക്കുകളിലൂടെ ഹോസ്റ്റുകളെ അവരുടെ ഹോംസ്റ്റേ
ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നു. ആപ്പിന്റെ ഹോംപേജ് ബാനറിൽ (താഴെ) ഒരു
ഐക്കണായി ഈ ഫീച്ചർ കണ്ടെത്താവുന്നതാണ്.
ഓരോ ഘട്ടത്തിലും ഉടമകൾക്ക് എൻഡ്-ടു-എൻഡ് സഹായവും സൗകര്യവും വാഗ്ദാനം
ചെയ്യുന്നതിനാണ് ബീ എ ഹോസ്റ്റ് ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
MakeMyTrip-ൽ പ്രോപ്പർട്ടി ലിസ്റ്റ് ചെയ്യുന്നത് മുതൽ ഇൻവെന്ററി
മാനേജ്‌മെന്റ് സൊല്യൂഷനുകൾ വരെ, ഉടമകൾക്ക് ധാരണയും നാവിഗേറ്റ് ചെയ്യാൻ
എളുപ്പവും തടസ്സമില്ലാത്തതുമായ അനുഭവവും നൽകുന്നതിനാണ് പുതിയ
ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹോസ്റ്റുകൾക്ക് ഇപ്പോൾ ഒരൊറ്റ
പ്ലാറ്റ്ഫോമിൽ അവരുടെ പ്രോപ്പർട്ടി 15 മിനിറ്റിനുള്ളിൽ രജിസ്റ്റർ ചെയ്യാനും
24 മണിക്കൂറിനുള്ളിൽ മുഴുവൻ ഓൺ-ബോർഡ് പ്രക്രിയയും പൂർത്തിയാക്കാനും
ഒന്നിലധികം പ്രോപ്പർട്ടികളിൽ ബുക്കിംഗ് നിയന്ത്രിക്കാനും കഴിയും. തീരുമാനം
എടുക്കൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഓപ്ഷനുകൾ ഉപയോഗിച്ച്
ഉടമകളെയും യാത്രക്കാരെയും ശക്തിപ്പെടുത്താനും ഈ ഫീച്ചർ ലക്ഷ്യം
വെയ്ക്കുന്നു. പ്രീ-ബുക്കിംഗ് ചാറ്റ് ഫീച്ചർ ഹോസ്റ്റിനെയും വന്നേക്കാവുന്ന
അതിഥികളെയും ലൈവായി ആശയവിനിമയം നടത്താൻ അനുവദിക്കുന്നു. ഇത് ഏത്
സംശയങ്ങളും പരിഹരിക്കാൻ അവരെ സഹായിക്കും.
*2019-ലെ പാദവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2022 ഏപ്രിൽ-ജൂൺ
കാലയളവിൽ നടത്തിയ ബുക്കിംഗുകൾ.

Related Topics

Share this story