കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു
Thu, 26 Jan 2023

കാസർഗോഡ്: പള്ളിക്കരയിൽ പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. പൂച്ചക്കാട് സ്വദേശിയായ സുബൈറിന്റെ മകൻ മുഹമ്മദ് ഷഹീൻ(15) ആണ് മരണപ്പെട്ടത്. പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കുളിലെ വിദ്യാർഥിയായ ഷഹീൻ. അസുഖബാധിതനെന്ന് പറഞ്ഞ് ഷഹീൻ ക്ലാസിൽ നിന്ന് നേരത്തെ ഇറങ്ങി വീട്ടിലേക്ക് പോയതായി സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.