കെ.വി. തോമസ് അഭിനവ യൂദാസെന്ന് എം.എം. ഹസൻ
Wed, 11 May 2022

തിരുവനന്തപുരം: കെ.വി. തോമസ് ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നതിൽ പുതുമയില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. കെ.വി. തോമസ് അഭിനവ യൂദാസ് ആണെന്നും ഹസൻ കുറ്റപ്പെടുത്തുന്നു.
പാർട്ടി കോൺഗ്രസ് വേദിയിൽ യേശുദേവന്റെ ചിത്രം നൽകിയാണ് സിപിഎം കെ.വി. തോമസിനെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ യൂദാസിന്റെ ചിത്രം നൽകി സ്വീകരിക്കണമെന്നും ഹസൻ കൂട്ടിച്ചേർത്തു.