കെ.വി. തോമസിന്‍റെ നിലപാട് സ്വാഗതാർഹമെന്ന് സീതാറാം യെച്ചൂരി
Wed, 11 May 2022

കോൺഗ്രസ് നേതാവ് കെ.വി. തോമസിന്‍റെ നിലപാട് സ്വാഗതാർഹമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി പ്രചരണത്തിനിറങ്ങുമെന്ന നിലപാടറിനെ ആണ് സ്വാഗതം ചെയ്തത്.
അനുഭവസമ്പത്തുള്ള നേതാവാണ് കെ.വി. തോമസ്. ആര് താൽപര്യം സിപിഎമ്മിലേക്ക് പ്രകടിപ്പിച്ചാലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യമാണ് തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നുണ്ടെങ്കിൽ എന്നും യെച്ചൂരി പ്രതികരിച്ചു.