ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് വെച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ; വീഡിയോ

https://www.facebook.com/100002317654770/videos/811621876638893/
 

കൊച്ചി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ വ്യാപക അക്രമം. ഹർത്താൽ ദിനം സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.  ഇതിനിടെ, ഹെൽമറ്റ് വെച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറലാകുകയാണ്.എറണാകുളം ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ പുറപ്പെട്ട ബസിലെ ഡ്രൈവറുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സർവീസിനിടെ ഹർത്താൽ അനുകൂലികളുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായാൽ തല സുരക്ഷിതമാക്കാനാണ് ജീവനക്കാരൻ ഹെൽമറ്റ് വെച്ചിരിക്കുന്നത്. 

ഈ​രാ​റ്റു​പേ​ട്ട​യി​ൽ സം​ഘ​ർ​ഷം,സ​മ​ര​ക്കാ​രെ അ​ടി​ച്ചോ​ടി​ച്ചു

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നതിനിടെ ഈ​രാ​റ്റു​പേ​ട്ട​യി​ൽ സ​മ​രാ​നു​കൂ​ലി​ക​ളും പോ​ലീ​സു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. ‌വാഹനങ്ങൾ തടയാൻ ശ്രമിച്ച സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​ടി​ച്ചോ​ടി​ച്ചു. അ​ക്ര​മാ​സ​ക്ത​രാ​യി നൂ​റു​ക​ണ​ക്കി​ന് സ​മ​ര​ക്കാ​രാ​ണ് ഇ​വി​ടെ ത​ടി​ച്ചു കൂ​ടി​യ​ത്. ഇ​തി​നി​ടെ ഇ​തു​വ​ഴി ബൈ​ക്കി​ലെ​ത്തി​യ ആ​ളെ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അതേസമയം, അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ടയിൽ നിന്നും 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

Share this story