വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം: കെഎസ്‌ഇബി കരാറുകാരനെ കസ്റ്റഡിയിലെടുത്തു

വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് മരണം: കെഎസ്‌ഇബി കരാറുകാരനെ കസ്റ്റഡിയിലെടുത്തു
 കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബി കരാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരാറുകാരനായ ആലിക്കോയയെ ആണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ നരഹത്യയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് - ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത്, വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു  ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ അപകടമുണ്ടായത്. ഗതാഗതം നിയന്ത്രിക്കാതെയും ശരിയായ രീതിയില്‍ കയറിട്ട് കെട്ടാതെയുമാണ് പോസ്റ്റ് മുറിച്ചത്.ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍റെ തലയിലേക്കാണ് പോസ്റ്റ് വീണത്. അപകടത്തില്‍ യുവാവ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. കരാര്‍ ജീവനക്കാരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.എന്നാല്‍ ബോര്‍ഡിന്‍റെ അറിവില്ലാതെയാണ് പോസ്റ്റ് നീക്കം ചെയ്‌തതെന്നും കരാറുകാരന്‍റെ വീഴ്‌ചയാണ് അപകട കാരണം എന്നുമാണ് കെഎസ്‌ഇബി പ്രതികരിച്ചത്.

Share this story