അർധ സർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവ്

job fair
എറണാകുളം: ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപെന്റർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 7 ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 - 41 വയസ്സ് വരെ. നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല.

Share this story