ജി​തി​ന്‍ നി​ര​പ​രാ​ധി; വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ല്‍ നാ​ളെ മാ​ര്‍​ച്ച് ന​ട​ത്തു​മെന്ന് സു​ധാ​ക​ര​ൻറ്റെ മുന്നറിയിപ്പ്

ജി​തി​ന്‍ നി​ര​പ​രാ​ധി; വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ല്‍ നാ​ളെ മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നും സു​ധാ​ക​ര​ൻറ്റെ മുന്നറിയിപ്പ് 
കൊ​ച്ചി: എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ജി​തി​ന്‍ നി​ര​പ​രാ​ധി​യെ​ന്ന് കെ​പി​സി​സി പ്ര​ഡി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. എ​കെ​ജി സെ​ന്‍റ​റി​ലേ​യ്ക്ക് ബോം​ബെ​റി​ഞ്ഞു എ​ന്നു പ​റ​യു​ന്ന​തു ​ത​ന്നെ ശു​ദ്ധ നു​ണ​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ്രതികരിച്ചു.

എ​കെ​ജി സെ​ന്‍റ​റി​ലേ​യ്ക്ക് പ​ട​ക്ക​മെ​റി​ഞ്ഞ​ത് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ ആ​ളു​ക​ളാ​ണെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​യ​താ​ണെന്നും  തീ​ക്കൊ​ള്ളി​കൊ​ണ്ടു ത​ല​ചൊ​റി​യ​രു​തെ​ന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജി​തി​നെ വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ല്‍ നാ​ളെ മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നും സു​ധാ​ക​ര​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. 
ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​ന്ന​വ​രെ ചോ​ക്ലേ​റ്റി​ല്‍ മാ​യം ക​ല​ര്‍​ത്തി മ​യ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വിമർശിച്ചു.


 

Share this story