പമ്പയിൽ നിന്ന് മൂന്നു മണിക്ക് ശേഷം മല കയറാൻ അനുവദിക്കില്ല
Thu, 4 Aug 2022

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (4-08-2022) ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയിൽ നിന്നും ശബരിമല കയറുവാൻ അനുവദിക്കുന്നതല്ലെന്നും, വൈകുന്നേരം ആറിനു മുൻപായി ഭക്തർ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അഭ്യർഥിച്ചു.