'വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം, നിങ്ങള്‍ക്ക് കുറച്ചു കൂടി ഔചിത്യം വേണ്ടേ'; അനില്‍ ആന്റണിയുടെ രാജിയില്‍ പ്രതികരിക്കാതെ എ.കെ ആന്റണി

'വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം, നിങ്ങള്‍ക്ക് കുറച്ചു കൂടി ഔചിത്യം വേണ്ടേ'; അനില്‍ ആന്റണിയുടെ രാജിയില്‍ പ്രതികരിക്കാതെ എ.കെ ആന്റണി
ആലപ്പുഴ: അനില്‍ ആന്റണിയുടെ രാജിയില്‍ പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.  'വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങള്‍ക്ക് കുറച്ചുകൂടി ഔചിത്യം വേണ്ടേ , ഞാന്‍ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്, രാഷ്ട്രീയ വിവാദത്തിനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്' മകന്‍ രാജിവെച്ചതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകനോട് മറുപടിയായി എ.കെ ആന്റണി പറഞ്ഞു. എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുളള പദവികളില്‍ നിന്നായിരുന്നു അനില്‍ ആന്റണി രാജി വെച്ചത്. കൂടാതെ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങളും വിവാദമായ സാഹചര്യത്തിലാണ്  അദ്ദേഹത്തിന്റെ രാജി

Share this story