അ​നി​ത പു​ല്ല​യി​ൽ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ​ത്തി​യ സം​ഭ​വം; ചീ​ഫ് മാ​ർ​ഷ​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി

 അ​നി​ത പു​ല്ല​യി​ൽ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ​ത്തി​യ സം​ഭ​വം; ചീ​ഫ് മാ​ർ​ഷ​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി
 തി​രു​വ​ന​ന്ത​പു​രം: മോ​ണ്‍​സ​ണ്‍ മാ​വു​ങ്ക​ൽ നടത്തിയ പുരാവസ്തു തട്ടിപ്പ് കേസിലെ ഇ​ട​നി​ല​ക്കാ​രി​യെ​ന്ന് ആ​രോ​പ​ണ​വി​ധേ​യ​യാ​യ അ​നി​ത പു​ല്ല​യി​ൽ ലോ​ക കേ​ര​ള സ​ഭാ വേ​ദി​യി​ലെ​ത്തി​യ സം​ഭ​വ​ത്തി​ൽ ചീ​ഫ് മാ​ർ​ഷ​ൽ സ്പീ​ക്ക​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. സം​ഭ​വം വി​വാ​ദമാ​യ​തോ​ടെ സ്പീ​ക്ക​ർ സംഭവത്തിൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ അ​നി​ത നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ​ത്തി​യ​ത്. സ​ഭാ ടി​വി​യു​ടെ ഓ​ഫീ​സ് മു​റി​യി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന അ​നി​ത​യെ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും ലോ​ക കേ​ര​ള സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക അ​തി​ഥി പ​ട്ടി​ക​യി​ൽ അ​നി​ത പു​ല്ല​യി​ൽ ഇ​ല്ലെ​ന്നാ​ണ് നോ​ർ​ക്ക​യു​ടെ വി​ശ​ദീ​ക​ര​ണം. 

Share this story