അ​ഞ്ചാം​പ​നി വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സം​ഘം ഇ​ന്ന് മ​ല​പ്പു​റ​ത്തെ​ത്തും

അ​ഞ്ചാം​പ​നി വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സം​ഘം ഇ​ന്ന് മ​ല​പ്പു​റ​ത്തെ​ത്തും
മ​ല​പ്പു​റം: അ​ഞ്ചാം​പ​നി വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സം​ഘം ഇ​ന്ന് മ​ല​പ്പു​റ​ത്തെ​ത്തും. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഇ​വ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

 സംസ്ഥാനത്ത് പ​നി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ എത്തിച്ചിട്ടുണ്ട്. വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് വീ​ടു​ക​ളി​ല​ട​ക്കം പോ​യി ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

നി​ല​വി​ല്‍ 130 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ ഏ​ഴ് മാ​സം മു​ത​ല്‍ 29 വ​യ​സു വ​രെ പ്രാ​യ​മു​ള്ള​വ​രു​ണ്ട്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് രോ​ഗ വ്യാ​പ​നം.

അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ല്‍ ഏ​ക​ദേ​ശം 89,000 പേ​ര്‍ മീ​സി​ല്‍​സ് കു​ത്തി​വ​യ്‌​പെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്ക്.

Share this story