പാലായില്‍ 10 കിലോ കേടായ മീന്‍ പിടികൂടി നശിപ്പിച്ചു

news
 തിരുവനന്തപുരം:കോട്ടയം പാലായില്‍ 10 കിലോ കേടായ മീന്‍ പിടികൂടി നശിപ്പിച്ചു. മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങൾ പഴക്കമുള്ള മീന്‍ പിടികൂടിയത്. മീന്‍ പുഴുവരിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  മൂവാറ്റുപുഴയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. നഗരത്തിലെ എട്ട് കടകളിലാണ് നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. മൂന്ന് കടകളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.

Share this story