'സ്കൂളിൽ പോകാനുള്ള തത്രപ്പാടിൽ ഉണ്ടാക്കിയതാണെന്നും രുചിയില്ലെങ്കിൽ ക്ഷമിക്കണേ' ; ഡി വെെ എഫ് ഐ വിതരണം ചെയ്ത പൊതിച്ചോറിലെ കുറിപ്പ് പങ്കുവച്ച് ബിന്ദുകൃഷ്ണ

'സ്കൂളിൽ പോകാനുള്ള തത്രപ്പാടിൽ ഉണ്ടാക്കിയതാണെന്നും രുചിയില്ലെങ്കിൽ ക്ഷമിക്കണേ' ; ഡി വെെ  എഫ്  ഐ  വിതരണം ചെയ്ത പൊതിച്ചോറിലെ കുറിപ്പ് പങ്കുവച്ച് ബിന്ദുകൃഷ്ണ

ആശുപത്രികളിൽ ഇടതുയുവജന സംഘടനയായ ഡി വെെ എഫ് ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിൽ നിന്ന് ലഭിച്ച കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. 'കേരളം' എന്ന അടിക്കുറിപ്പോടെയാണ് ബിന്ദുകൃഷ്ണ പൊതിച്ചോറിന്റെയും അതിൽ നിന്ന് ലഭിച്ച കുറിപ്പിന്റെയും ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ കുറിപ്പ് ഇതിനോടകം തന്നെ  സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു.

മമ്പാട് എം ഇ എസ് കോളജിലെ അദ്ധ്യാപകനായ രാജേഷ് മോൻജി പങ്കുവച്ചതോടെയാണ് കുറിപ്പ് എല്ലാവരും അറിയുന്നത്. അമ്മ വീട്ടിലില്ല. അതിനാൽ സ്കൂളിൽ പോകാനുള്ള തത്രപ്പാടിൽ ഉണ്ടാക്കിയതാണെന്നും രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നുമാണ് പൊതിച്ചോറിന് ഒപ്പമുള്ള കുറിപ്പിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം എത്തിക്കുന്ന ഡി വെെ എഫ് ഐയുടെ പദ്ധതിയാണ് 'ഹൃദയപൂർവം.' ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത ഒരു പൊതിച്ചോറിലാണ് കുറിപ്പ് കണ്ടെത്തിയത്.

Share this story