അനധികൃത മദ്യവിൽപ്പന; വീട്ടിൽ സൂക്ഷിച്ചത് 134 കുപ്പികളിലായി 67 ലിറ്റർ വിദേശമദ്യം; യുവാവ് അറസ്റ്റിൽ
Wed, 25 Jan 2023

ഫറോക്ക്: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയിൽ. പെരുമുഖം കാരാളിപ്പറമ്പ് നീലാട്ട് പറമ്പിൽ രജീഷാണ് (40) പിടിയിലായത്.സ്പെഷൽ ബ്രാഞ്ച് പൊലീസ് നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രജീഷിന്റെ പെരുമുഖത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിദേശ കണ്ടെത്തിയത്. ചില്ലറ വിൽപനക്കായി മാഹിയിൽ നിന്നെത്തിച്ച 134 കുപ്പികളിലായി സൂക്ഷിച്ച 67 ലിറ്റർ വിദേശമദ്യം കസ്റ്റഡിയിലെടുത്തു.