ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേള,ഏകാരോഗ്യം പദ്ധതി ഉദ്ഘാടനം ജൂണ്‍ 25ന്

veena george
 

പത്തനംതിട്ട: സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബ്ലോക്ക് ആരോഗ്യമേളയ്ക്ക് ജില്ലയില്‍ ജൂണ്‍ 25നു  തുടക്കമാകും. ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെയും, ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച (ജൂണ്‍ 25)രാവിലെ ഒന്‍പതിന് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും

പൊതുജനാരോഗ്യ മേഖലയില്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തപ്പെടുന്ന പദ്ധതികള്‍ സംബന്ധിച്ച് അവബോധം നല്‍കുക, ആരോഗ്യസംരക്ഷണത്തിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പകര്‍ച്ചവ്യാധി രോഗങ്ങള്‍ നേരത്തെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക, ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ നേരിട്ട് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.

ആന്റോ ആന്റണി എംപി  മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിശിഷ്ടാതിഥിയായിരിക്കും. ആരോഗ്യ മേളയ്ക്ക് മുന്നോടിയായി രാവിലെ 8.15ന് കോഴഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന വിളംബരറാലിയുടെ ഫ്ളാഗ്ഓഫ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നിര്‍വഹിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എല്‍. അനിത കുമാരി യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ ആതിരാ ജയന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാറാമ്മ ഷാജന്‍, സാം പി. തോമസ്, വി.പി. എബ്രഹാം, കെ.ആര്‍. അനീഷ്, കല അജിത്ത്, ജിജി ചെറിയാന്‍, അജി അലക്സ്, വി.ജി. ശ്രീവിദ്യ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഏകാരോഗ്യം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. എം.ജെ. അജന്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ഇലന്തൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹിദായത്ത് അന്‍സാരി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.

ആരോഗ്യമേളയുടെ ഭാഗമായി രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ സെമിനാറുകളും അലോപ്പതി, ഡെന്റല്‍, ആയുര്‍വേദം, ഹോമിയോ, ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ്, ഇ- സഞ്ജീവനി ടെലിമെഡിസിന്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും അഡോളസെന്റ് കൗണ്‍സിലിംഗ്, ഹെല്‍ത്ത് എക്സിബിഷന്‍, ഫുഡ് എക്സിബിഷന്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്‌ക്, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, സ്റ്റാളുകള്‍, കലാപരിപാടികള്‍ എന്നിവ നടക്കും.

Share this story