ഇടുക്കി ജില്ലാ കായിക മേള; ബെസ്റ്റ് അത്ലറ്റ് ഓഫ് മീറ്റ് ആന്റോ ആന്റണി, യൂത്ത് ഐക്കൺ അലീന സജി

 ഇടുക്കി ജില്ലാ കായിക മേള; ബെസ്റ്റ് അത്ലറ്റ് ഓഫ് മീറ്റ് ആന്റോ ആന്റണി, യൂത്ത് ഐക്കൺ അലീന സജി
 ഇടുക്കി: ജില്ലാ കായിക മേളയിൽ തിളങ്ങി ആന്റോ ആന്റണിയും അലീന സജിയും. പെരുവന്താനം സെന്റ് ജോസഫ് എച്ച് എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആന്റോ ആന്റണിയാണ് മേളയിലെ ബെസ്റ്റ് അത്ലറ്റ്. സീനിയർ വിഭാഗത്തിൽ 110 മീറ്റർ ഹഡിൽസ്, 400 മീറ്റർ , 800 മീറ്റർ ഓട്ട മത്സരങ്ങൾ എന്നിവയിൽ സ്വർണം കരസ്ഥമാക്കിയാണ് ആന്റോ ആന്റണി ബെസ്റ്റ് അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടത്. എട്ടാം ക്ലാസ് മുതൽ കായിക രംഗത്ത് സജീവമാണ് ആന്റോ ആന്റണി. 2019 ൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിലും പങ്കെടുത്തിട്ടുണ്ട്.

യൂത്ത് ഐക്കൺ ആയി തെരഞ്ഞെടുക്കപ്പെട്ട കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ടിലെ അലീന സജി ആദ്യമായിട്ടാണ് കായികമേളയിൽ എത്തുന്നത്. ആദ്യ മത്സരത്തിൽ തന്നെ യൂത്ത് ഐക്കൺ എന്ന അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഈ എട്ടാം ക്ലാസ്സുകാരി. സീനിയർ വിഭാഗത്തിൽ മത്സരിച്ച് അലീന നേടിയ വിജയത്തിൽ കൂട്ടുകാരും കായികാധ്യാപകൻ ടിബിൻ ജോസഫും സന്തോഷം പങ്കുവച്ചു. 3000,1500, 800 മീറ്റർ ദീർഘദൂര ഓട്ട മത്സരങ്ങളെ ഈ 13 വയസുകാരി നേരിട്ടത് പുഞ്ചിരിയോടെയാണ്.

Share this story