Times Kerala

 ലോക അല്‍ഷൈമേഴ്സ് ദിനത്തില്‍ 'മെമ്മറി വോക്ക്' സംഘടിപ്പിച്ച് ഇസാഫ്

 
 ലോക അല്‍ഷൈമേഴ്സ് ദിനത്തില്‍ 'മെമ്മറി വോക്ക്' സംഘടിപ്പിച്ച് ഇസാഫ്

 

തൃശൂര്‍: ലോക അല്‍ഷൈമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും ഇസാഫ് ഫൗണ്ടേഷനും സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് തൃശൂരില്‍ 'മെമ്മറി വോക്ക്' എന്ന പേരില്‍ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. മേയര്‍ എം കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം. ഡി യും സി. ഇ. ഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യകരമായ ജീവിത രീതിയിലൂടെ മറവി രോഗത്തെ ചെറുക്കുക എന്ന സന്ദേശവുമായാണ് മെമറി വോക്ക് സംഘടിപ്പിച്ചത്. തൃശൂര്‍ റൗണ്ടില്‍ നിന്ന് രാവിലെ 10ന് ആരംഭിച്ച പദയാത്ര 12 മണിയോടെ വടക്കേ സ്റ്റാന്റില്‍ അവസാനിച്ചു. മൂന്നൂറോളം പേര്‍ പദയാത്രയില്‍ പങ്കെടുത്തു. ഇസാഫിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ സാന്ത്വനയുടെ കീഴിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇസാഫ് ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവല്‍, അല്‍ഷൈമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസോര്‍ഡേര്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആര്‍ഡിഎസ്‌ഐ) നാഷണല്‍ കോര്‍ഡിനേറ്റര്‍ റിട്ട. മേജര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ട് സിനോ സേവി, ട്രാഫിക് പോലീസ് എസ്‌ഐ ഹരികുമാര്‍, ക്ലബ്ബ് എഫ്എം പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രോഷ്ണി, എന്‍എസ്എസ് തൃശൂര്‍ പ്രതിനിധി തോമസ് എന്നിവര്‍ സംസാരിച്ചു.

Related Topics

Share this story