Times Kerala

 ഇസാഫ് ബാങ്ക് കല്പറ്റ ശാഖ പുതിയ കെട്ടിടത്തിലേക്കു മാറ്റി

 
 ഇസാഫ് ബാങ്ക് കല്പറ്റ ശാഖ പുതിയ കെട്ടിടത്തിലേക്കു മാറ്റി
 കല്പറ്റ: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ കല്പറ്റ ശാഖ ഡി പോൾ പബ്ലിക്‌ സ്കൂളിന്റെ എതിർവശത്തുള്ള പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം ബ്രാഞ്ചിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡി യും സി.ഇ.ഒ യുമായ കെ പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ബോസ്‌കോ ജോസഫ്, കല്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടി, വയനാട് കളക്ടറേറ്റ് ഫിനാൻസ് ഓഫീസർ ദിനേശൻ എ.കെ, പ്രൊക്യൂറേറ്റർ ഫാ. ജോൺ പി ജോർജ്, ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോൺ പാറ്റാനി, ബ്രാഞ്ച് മാനേജർ പ്രസാദ് കെ എന്നിവർ പ്രസംഗിച്ചു. വ്യാപാരി വ്യവ്യസായി ഏകോപന സമിതി പ്രസിഡന്റ് ഇ ഹൈദ്രു, സെക്രട്ടറി കെ രഞ്ജിത്ത്, ഡി പോൾ പാരിഷ് അസിസ്റ്റന്റ് വികാർ ഫാ. ഷിന്റോ, ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, ക്ലസ്റ്റർ ഹെഡ് പ്രഭു എൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

Related Topics

Share this story