കാ​ട്ടാ​നയുടെ ആക്രമണത്തിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്

കാ​ട്ടാ​നയുടെ ആക്രമണത്തിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്
വ​യ​നാ​ട്: കാ​ട്ടാ​നയുടെ ആക്രമണത്തിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്. വ​യ​നാ​ട് തൃ​ശ്ശി​ലേ​രി​യി​ല്‍ സി​നോ​ജി​ന്‍റെ ഭാ​ര്യ സോഫിക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇ​വ​രെ വയനാട് ജില്ലാ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ഇവരുടെ കുട്ടിക്കും സാരമല്ലാത്ത പരിക്കേറ്റിട്ടുണ്ട്.

ഇ​ന്നു പു​ല​ര്‍​ച്ചെ രണ്ടിനാണ് സം​ഭ​വം നടന്നത്. കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിടുകയായിരുന്നു.

വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Share this story