മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തു

213

 കോഴിക്കോട്: മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തു. കോഴിക്കോട് ജെഎഫ്എംസി I കോടതിയാണ് സജാദിനെ  ഈ മാസം 28 വരെ റിമാന്‍റ് ചെയ്തത്. ജില്ലാ ജയിലിലേക്ക് സജാദിനെ  മാറ്റി. സജാദിനെ അറസ്റ്റ് ചെയ്തത് സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് .


അതേസമയം സജാദിനെ ഇന്ന് ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ കെ. സുധർശന്റെ നേതൃത്ത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം സജാദിനെ കോടതിയിൽ ഹാജരാക്കി. സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്നാണ്  പൊലീസ് അറിയിച്ചത്. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ ഇടപാട് നടത്തിയിരുന്നത്. ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ  ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Share this story