Times Kerala

സംസ്ഥാനത്ത്  മഴ ശക്തം :  ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്  അവധി

 
35

തിരുവനന്തപുരം: മഴ സംസ്ഥാനത്ത്  രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്  അവധി പ്രഖ്യാപിച്ചു.  അവധി പ്രഖ്യാപിച്ചത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ്.

 അവധി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ്. പൊതുപരീക്ഷകൾക്ക് കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും  മാറ്റമില്ല. എല്ലാ പരീക്ഷകളും എംജി, കാലടി സർവകലാശാലകൾ മാറ്റി.
അതേസമയം, മൂന്ന് ദിവസം കൂടി കേരളത്തിൽ  അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയർ സയൻസ്റ്റിസ് ഡോ. ആർ കെ ജെനമണി പറഞ്ഞു.  24 മണിക്കൂറില്‍ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്.

Related Topics

Share this story