Times Kerala

 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട്

 
 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട്
 ഇടുക്കി: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അതിതീവ്ര മഴ തുടരുന്നതോടെ ജലനിരപ്പ് ഉയര്‍ന്ന ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പൊന്‍മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ ശക്തമായതോടെ പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  

Related Topics

Share this story