കനത്ത മഴ: രണ്ടു വീടുകൾ കൂടി പൂർണമായി തകർന്നു; 39 വീടുകൾക്കു കേടുപാട്

rain
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടു വീടുകൾകൂടി പൂർണമായും 39 വീടുകൾ ഭാഗീകമായും തകർന്നു. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് പൂർണമായി തകർന്ന വീടുകളുടെ എണ്ണം 32 ആയി. 237 വീടുകൾ ഭാഗീകമായും തകർന്നു.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഓരോ വീടുകളാണ് ഇന്നു പൂർണമായി തകർന്നത്. തിരുവനന്തപുരം - 9, കൊല്ലം - 4, പത്തനംതിട്ട - 9, ആലപ്പുഴ - 2, ഇടുക്കി - 3, എണാകുളം - 6, തൃശൂർ - 2, കോഴിക്കോട് - 2, വയനാട് - 1, കണ്ണൂർ - 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.

Share this story