കനത്ത മഴ: കോ​ട്ട​യ​ത്തെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലുള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​യി

 മഴ കനക്കുന്നു: അതീവ ജാഗ്രതയിൽ സംസ്ഥാനം; എന്‍.ഡി.ആര്‍.എഫിന്റെ ഒമ്പതു ടീമുകള്‍ എത്തി; സേനകളുടെ സേവനവും ആവശ്യപ്പെട്ടു
 കോ​ട്ട​യം: ശക്തമായ മ​ഴ​യെ​തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലുള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​യി. തി​രു​വാ​ര്‍​പ്പ്, അ​യ്മ​നം പ്രദേശങ്ങളിലെ നൂ​റോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റിയിട്ടുണ്ട്.അതേസമയം, കോട്ടയം ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ല്‍ കാ​ര്യ​മാ​യ മ​ഴ പെയ്യുന്നില്ലെന്നത് ആശ്വാസമാണ്.  കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ള്‍​പൊ​ട്ട​ലു​മാ​ണ് വെ​ള്ള​പൊ​ക്ക​ത്തി​ന് കാ​ര​ണം.  വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ പ​ല​രും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും മറ്റു സുരക്ഷിതമായ സ്ഥലങ്ങളിലും അ​ഭ​യം പ്രാ​പി​ച്ചു. ര​ണ്ട് നി​ല വീ​ടു​ള്ള​വ​ര്‍ രണ്ടാം നി​ല​യി​ലേ​ക്ക് താ​മ​സം മാ​റി. മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നേ​ക്കു​മെ​ന്നു അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Share this story