മഴക്കെടുതി രൂക്ഷം: നെല്ലിയാമ്പതിയിലും വണ്ടാഴിയിലും ഉരുള്‍പൊട്ടല്‍

ഉരുള്‍പൊട്ടല്‍
 


പാലക്കാട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. നെല്ലിയാമ്പതിയില്‍ മൂന്നിടങ്ങളിലും വടക്കഞ്ചേരി വണ്ടാഴിയില്‍ രണ്ടിടത്തും ഉരുള്‍പൊട്ടല്‍. അതേസമയം, സംഭവങ്ങളിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നെല്ലിയാമ്പതിയില്‍ മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുള്‍ പൊട്ടിയത്. ചുരം പാതയില്‍ മരപ്പാലത്തിന് മുകള്‍ ഭാഗത്തും മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങി. നൂറടി, ഗായത്രി പുഴകളികളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലംപള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതോടോ ഇതുവഴിയുള്ള യാത്രയും പ്രതിസന്ധിയിലായി. വണ്ടാഴിയില്‍ തളികക്കല്ല് ആദിവാസിക്കോളനിക്ക് മുകളിലും വനമേഖലയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പാ​ല​ക്കാ​ട് ജില്ലയിലെ വ​ണ്ടാ​ഴി ത​ളി​ക്ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ടൽ ഉണ്ടായി. അതേസമയം ,ക​ല്ലും മ​ണ്ണും തോ​ട്ടി​ലൂ​ടെ ത​ന്നെ ഒ​ഴു​കി​പോ​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​നി ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​ദി​വാ​സി കോ​ള​നി​യി​ലു​ള്ള​വ​രെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡി​ലും നേ​ര​ത്തെ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പെ​ട്ടി​രു​ന്നു. മ​ണ്ണ് നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ അ​ഞ്ച് ന​ദീ​തീ​ര​ങ്ങ​ളി​ല്‍ പ്ര​ള​യ​സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷൻ

സം​സ്ഥാ​ന​ത്തെ അ​ഞ്ച് ന​ദീ​തീ​ര​ങ്ങ​ളി​ല്‍ പ്ര​ള​യ​സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്റെ മുന്നറിയിപ്പ്. പു​ല്ല​ക​യാ​ര്‍, മാ​ട​മ​ന്‍, ക​ല്ലൂ​പ്പാ​റ, വെ​ള്ള​യ്ക്ക​ട​വ്, അ​രു​വി​പ്പു​റം എ​ന്നീ ന​ദീ​തീ​ര​ങ്ങ​ളി​ലാ​ണ് പ്ര​ള​യ​മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 21 ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ ഇ​തു​വ​രെ ഉ​യ​ര്‍​ത്തി. മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് പ​ല​യി​ട​ത്തും ന​ദീ​തീ​ര​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. അ​ടു​ത്ത മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ  ഇ​ന്നും നാ​ളെ​യും പ​ത്ത് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട്. മ​റ്റ് നാ​ലു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്.

Share this story