Times Kerala

കോണ്ടം ഉപയോഗിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച 38 ലക്ഷം രൂപയുടെ സ്വർണവുമായി നെടുമ്പാശേരിയിൽ പിടിയിൽ

 
470

 നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 38 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 833 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഗുദത്തിൽ ഒളിപ്പിച്ചിരുന്നത് കോണ്ടം ഉപയോഗിച്ചാണ്.

അതേ സമയം കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ മൂന്ന് കോടിയുടെ സ്വർണം പിടികൂടി. കംപ്യൂട്ടർ പ്രിന്ററിൽ ഒളിപ്പിച്ച നിലയിൽ 55 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി. കേസിൽ മലപ്പുറം സ്വദേശി അബ്ദുൾ ആഷിഖ് അറസ്റ്റിലായി.90,000 രൂപ പാരിതോഷികം നൽകാമെന്ന് പറഞ്ഞാണ് സ്വർണക്കടത്ത് സംഘം തന്നെ സമീപിച്ചതെന്ന് ആഷിഖ് കസ്റ്റംസിനോട് പറഞ്ഞു. വിമാനത്തിന്റെ ശുചിമുറിയിലെ മാലിന്യക്കുഴിയിലും സ്വർണം കണ്ടെത്തി. ദേഹത്ത് ഒളിപ്പിച്ച് സ്വർണം കടത്തിയ തവനൂർ സ്വദേശി അബ്ദുൾ നിഷാർ, കൊടുവള്ളി സ്വദേശി സുബൈർ എന്നിവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.

Related Topics

Share this story