Times Kerala

 ഹ​രി​പ്പാ​ട് പി​ഞ്ചു​കു​ഞ്ഞ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ; കു​ളി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി കി​ണ​റ്റി​ൽ വീ​ണു​പോ​യ​താ​ണെന്ന് മാതാവ് 

 
bab
 ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല​യി​ൽ പിഞ്ചു കുഞ്ഞിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. തു​ലാം​പ​റ​മ്പ് വ​ട​ക്ക് മ​ണ്ണാ​ർ പ​ഴ​ഞ്ഞ​തി​ൽ ശ്യാം​കു​മാ​ർ-​ദീ​പ്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ 47 ദി​വ​സം മാത്രം പ്രായമുള്ള ദൃ​ശ്യ​യെ​യാ​ണ് മ​രി​ച്ച​ത്.കു​ളി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി കി​ണ​റ്റി​ൽ വീ​ണു​പോ​യ​താ​ണെ​ന്നാ​ണ് മാതാവ് പറയുന്നത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും വ്യ​ക്ത​മാ​ക്കി.  ഇന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ദാരുണ സം​ഭ​വം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മാ​താ​വി​നെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്തു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Related Topics

Share this story