റി​പ്പ​ബ്ലി​​ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

റി​പ്പ​ബ്ലി​​ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​​ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ സാം​സ്കാ​രി​ക​ത​ക​ളെ തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ കോ​ർ​ത്തി​ണ​ക്കി ഇ​ന്ത്യ എ​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​ത്തി​ന്‍റെ സ​ത്ത​യെ നി​ർ​ണ​യി​ക്കു​ന്ന​തും നി​ർ​വ​ചി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.  ഇ​ന്ത്യ​യെ ഒ​രു പ​ര​മാ​ധി​കാ​ര സ്ഥി​തി​സ​മ​ത്വ മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ളി​ക്കാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വും ആ​യ നീ​തി ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെന്ന് അദ്ദേഹം പറഞ്ഞു.  എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ആ​ശ​യ​പ്ര​ക​ട​ന​ത്തി​നും വി​ശ്വാ​സ​ത്തി​നും മ​ത​നി​ഷ്ഠ​യ്ക്കും ഭ​ക്തി, ആ​രാ​ധ​ന എ​ന്നി​വ​യ്ക്കു​മു​ള്ള സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടാ​തെ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.  വ്യ​ക്തി​യു​ടെ അ​ന്ത​സും രാ​ഷ്ട്ര​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഉ​റ​പ്പു​വ​രു​ത്തി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​തൃ​കാ​സ്ഥാ​ന​മാ​യി ന​മ്മു​ടെ രാ​ജ്യ​ത്തെ ഉ​യ​ർ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഭരണഘടനയുടെ പ്രാധാന്യമുൾക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് ഈ ലക്ഷ്യങ്ങൾ ഏറ്റെടുത്ത് നമുക്ക് മുന്നോട്ടു പോകാം. ഏവർക്കും ഹൃദയപൂർവ്വം റിപ്പബ്ളിക് ദിന ആശംസകൾ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Share this story