സർക്കാർ 20 കോടി രൂപ കെഎസ്ആർടിസിക്ക് ഡീസൽ വാങ്ങാൻ അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ 20 കോടി രൂപ കെഎസ്ആർടിസിക്ക് ഡീസൽ വാങ്ങാൻ അനുവദിച്ചു. തുക കെഎസ്ആർടിസിക്ക് ബുധനാഴ്ച ലഭിക്കും. ഡീസൽ പ്രതിസന്ധിക്ക് ഇതോടെ താൽക്കാലിക പരിഹാരമായി. എന്നാൽ കെഎസ്ആർടിസി സർവീസ് ബുധനാഴ്ച വരെ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ്.
കെഎസ്ആർടിസി ഇന്ധനക്കമ്പനികൾക്ക് 13 കോടി രൂപയാണ് ഡീസൽ കുടിശിക ഇനത്തിൽ നൽകാനുള്ളത്. കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമായത് ഡീസൽ കുടിശിക നൽകാതെ നൽകാനാവില്ലെന്ന് കമ്പനികൾ നിലപാടെടുത്തതോടെയാണ്. ഇപ്പോൾ ഇന്ധനം വാങ്ങുന്നത്ന് റീട്ടെയിലായാണ്. ബൾക്ക് പർച്ചേസ് വിഭാഗത്തിന് കൂടിയ വില ഈടാക്കിയതിനെത്തുടർന്നാണ്. റീട്ടെയിലിൽ എണ്ണ മുൻകൂട്ടി പണമടച്ച് ഓണ്‍ലൈനിൽ ഓർഡർ നൽകിയാലേ കിട്ടൂ. എന്നിട്ടും കടം 10 കോടി രൂപ വരെ ആയി. നിലവിൽ പ്രതിസന്ധി രൂക്ഷ മാക്കിയത് ഈ തുക അടയ്ക്കാനില്ലാത്തതാണ് .