ക​പ​ട നാ​ട​ക​മാണ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ല്‍ നടക്കുന്നതെന്ന് ജ​യ​റാം ര​മേ​ശ്

388


കൊ​ച്ചി: ക​പ​ട നാ​ട​ക​മാണ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന പോ​ര് എന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ്.   ഇ​പ്പോ​ള്‍ ഇ​രു​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഈ ​രാ​ഷ്ട്രീ​യ നാ​ട​കം അ​ര​ങ്ങേ​റു​ന്ന​ത് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് കി​ട്ടു​ന്ന ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ല്‍ ആ​ശ​ങ്ക പൂ​ണ്ടാണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 ഗ​വ​ര്‍​ണ​റു​ടേത് ഭ​ര​ണ​ഘ​ട​നാ ഉ​ത്ത​ര​വാ​ദി​ത്വം പാ​ലി​ക്കേ​ണ്ട പ​ദ​വി​യാ​ണെന്ന്  അ​ദ്ദേ​ഹം മ​റ​ക്കു​ന്നു. ആ​ര്‍​എ​സ്എ​സി​ന്‍റെ ത​ല​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യ​ല്ല അ​ദ്ദേ​ഹം ചെ​യ്യേ​ണ്ട​ത്. സി​പി​എം അ​ന​ധി​കൃ​ത​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്  ചെ​യ്യു​ന്ന​തെ​ന്നും ജ​യ​റാം ര​മേ​ശ് ആ​രോ​പി​ച്ചു.

Share this story