ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിദ്യാര്‍ഥിനിയെ സമസ്ത നേതാവ് പൊതുവേദിയില്‍ അപമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്ത്

180


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  വിദ്യാര്‍ഥിനിയെ സമസ്ത നേതാവ് പൊതുവേദിയില്‍ അപമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്ത്. ഒരു പെൺകുട്ടി മുസ്ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം  ഇങ്ങനെ അവഹേളിക്കപ്പെടുന്നതു വേദനാജനകമാണെന്ന് ഗവർണർ ട്വിറ്ററിൽ കുറിച്ചു.

 മുസ്ലിം പുരോഹിതസമൂഹം ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി സ്ത്രീകളെ അടിച്ചമർത്തുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവമെന്നും ഗവർണർ പറഞ്ഞു.പെൺകുട്ടിയെ പരസ്യമായി അധിക്ഷേപിച്ചത്  സമസ്ത വൈസ് പ്രസിഡന്‍റ് എം.ടി. അബ്ദുല്ല മുസ്ല്യാരാണ്.  സംഭവം  പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ്.

Share this story